Connect with us

Kerala

ചേലേമ്പ്ര ബാങ്ക് കവര്‍ച്ച: ശിക്ഷ പ്രഖ്യാപിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി

Published

|

Last Updated

മഞ്ചേരി: ചേലേമ്പ്ര സൗത്ത് ഗ്രാമീണ്‍ ബാങ്ക് കവര്‍ച്ച നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് മഞ്ചേരി ഒന്നാം ക്ലാസ് അതിവേഗ കോടതി കണ്ടെത്തി. ഇടുക്കി വാണുംപുരക്കല്‍ ജോസഫ് എന്ന ജെയ്‌സണ്‍ (40), തൃശൂര്‍ തൈക്കാട്ടുശ്ശേരി കടവില്‍ ഷിബു എന്ന രാകേഷ് (25), മൂടാടി നങ്ങാലത്ത് രാധാകൃഷ്ണന്‍ (46), ഭാര്യ കനകേശ്വരി (44) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. അഞ്ചാം പ്രതി വൈത്തിരി സൈനുദ്ദീനെ കോടതി വെറുതെ വിട്ടു.
2007 ഡിസംബര്‍ 30നാണ് രാമനാട്ടുകരക്കടുത്ത ചേലേമ്പ്രയിലുള്ള സൗത്ത് മലബാര്‍ ഗ്രാമീണ ബേങ്കിന്റെ ശാഖയില്‍ മോഷണം നടന്നത്. 80 കിലോ സ്വര്‍ണവും 25 ലക്ഷം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്. ബേങ്കിന്റെ താഴെ നിലയുടെ മുകള്‍ഭാഗം തുരന്നായിരുന്നു കവര്‍ച്ച.
കേസില്‍ 2008 ഡിസംബറിലാണ് വിചാരണ ആരംഭിച്ചത്.

 

---- facebook comment plugin here -----

Latest