Kerala
കാശുണ്ടായാല്‍ പോര; പെട്രോളടിക്കാന്‍ ഹെല്‍മറ്റും വേണ്ടിവരും

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിച്ച് എത്തുന്നവര്‍ക്ക് മാത്രം പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇരുചക്ര വാഹന യാത്രക്കാരില്‍ ഹെല്‍മറ്റ് ഉപയോഗം നിര്‍ബന്ധിതമാക്കുന്നതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ ഈ നിര്‍ദേശം നടപ്പിലാക്കി വരുന്നുണ്ട്. വാഹന പരിശോധനയുടെ പേരില്‍ സംസ്ഥാനത്തുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് സഭയില്‍ പി ശ്രീരാമകൃഷ്ണന്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു ആഭ്യന്തര മന്ത്രി.
വാഹന പരിശോധക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന ഒഴിവാക്കാനാകില്ല. 80 ലക്ഷം വാഹനങ്ങള്‍ നിരത്തുകളിലുള്ള സംസ്ഥാനത്ത് നിയമവിധേയമായ വാഹന പരിശോധന വേണ്ടെന്ന നിലപാട് ഒരു സര്‍ക്കാറിനും എടുക്കാനാകില്ല. സംസ്ഥാനത്തിന്റെ സുരക്ഷക്കും നിയമസമാധാനപാലനത്തിനും വാഹന പരിശോധനകള്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം പരിശോധനയിലാണ് ക്രിമിനലുകള്‍ പിടിയിലാകുന്നത്. എന്നാല്‍, ഒളിഞ്ഞിരുന്ന് പരിശോധന നടത്താതെ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച് പരിശോധന പരിഷ്‌കൃതമാക്കി സ്വീകാര്യത കൊണ്ടുവരികയെന്നത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കാശുണ്ടായാല്‍ പോര;
പെട്രോളടിക്കാന്‍
ഹെല്‍മറ്റും വേണ്ടിവരും