Connect with us

Malappuram

അരീക്കോട് ഗവ. ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തും

Published

|

Last Updated

അരീക്കോട്: ഗവ. ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് ബജറ്റില്‍ തുക വകയിരുത്തിയതായി പി കെ ബഷീര്‍ എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെട്ടിടം നിര്‍മാണത്തിന് 2.5 കോടി വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഊര്‍ങ്ങാട്ടീരി സി എച്ച് സിയുടെ ഉദ്ഘാടനം അടുത്ത മാസം നടക്കും. കാവനൂരില്‍ 12 കോടി രൂപ ചെലവില്‍ കുടിവെള്ള പദ്ധതി ആരംഭിക്കും. അരീക്കോട്, കാവനൂര്‍, കിഴിശ്ശേരി ടൗണ്‍ സൗന്ദര്യവത്ക്കരണത്തിന് 3 കോടി, കീഴുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 1.5 കോടി, എടവണ്ണ സി എച്ച് സി 2.5 കോടി, എടവണ്ണ സീതിഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1.90 കോടി, ഓടക്കയം ട്രൈബല്‍ ഹോസ്റ്റല്‍ പുതുക്കിപ്പണിയുന്നതിന് 1.76 കോടി, പത്തനാപുരത്ത് ഏറനാട് ഭവന്‍ എന്ന പേരില്‍ വൃദ്ധ സദനം നിര്‍മിക്കുന്നതിന് 10 ലക്ഷം, അരീക്കോട് കുടിവെള്ളപദ്ധതി പൈപ്പ് ലൈന്‍ നീട്ടല്‍ 4 കോടി, എടശ്ശേരിക്കടവ്-കുറ്റൂളി റോഡ് 5 കോടി, ആലുക്കല്‍-പെരുങ്കടവ് പാലം 21 കോടി, ഊര്‍ങ്ങാട്ടിരി കിണറടപ്പന്‍ ചോറ്റുകടവ് പാലം 7 കോടി, വെള്ളേരി-അണ്ടികെട്ടിച്ചാല്‍ റോഡ് 6 കോടി, പൂവ്വത്തിക്കല്‍-കല്ലരട്ടിക്കല്‍-വടക്കുമുറി റോഡ് 3.10 കോടി, എടവണ്ണ-കുണ്ടുതോട്-കൊളപ്പാട് നടപ്പാലം 1.88 കോടി, പെരകമണ്ണ-കുഴിയംപറമ്പ് റോഡ് ആദ്യഘട്ടം 4.5 കോടി, ചാലിയാര്‍ പഞ്ചായത്തിലെ നിലമ്പൂര്‍ മൈലാടി പാലം-എരഞ്ഞിമുണ്ട-ഇടിവണ്ണ റോഡ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 5.5 കോടി എന്നിങ്ങനെയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഏറനാട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തിയതെന്നും എം എല്‍ എ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി സഫറുല്ല, എം സുല്‍ഫീക്കര്‍, ഉമ്മര്‍ വെള്ളേരി പങ്കെടുത്തു.

Latest