Covid19
രാജ്യത്ത് 41,195 കൊവിഡ് കേസുകള്‍ കൂടി; 490 മരണം
ന്യൂഡല്‍ഹി | രാജ്യത്ത് 41,195 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 490 മരണവും റിപ്പോര്‍ട്ട് ചെയ്തു. 39,069 പേര്‍ രോഗമുക്തരായി. പുതുതായി 1,636 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
3,20,77,706 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. ആകെ മരണം 4,29,669 ആണ്. 3,12,60,050 പേര്‍ക്ക് രോഗം ഭേദമായി. 3,87,987 പേരാണ് ചികിത്സയിലുള്ളത്.







