Connect with us

Ongoing News

ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ രവികുമാര്‍; സ്വര്‍ണത്തിനരികെ

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സ് 57 കിലോ ഗുസ്തിയില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ രവികുമാര്‍ ദാഹിയ. സെമിയില്‍ കസാഖിസ്ഥാന്‍ താരത്തെ തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ച രവികുമാര്‍ സ്വര്‍ണത്തിനരികെയാണ്. ഒളിമ്പിക്‌സ് ഗുസ്തി മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രവികുമാര്‍.

ഫൈനല്‍ നാളെ ഉച്ചയ്ക്കു ശേഷം നടക്കും. ടോക്യോയില്‍ ഇന്ത്യ നേടുന്ന നാലാമത്തെ മെഡലാണിത്. സുശീല്‍ കുമാറിനു ശേഷം ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് രവികുമാര്‍.

---- facebook comment plugin here -----

Latest