Connect with us

Techno

റെക്കോര്‍ഡ് വരുമാന നേട്ടവുമായി ആപ്പിള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് കാലത്തും റെക്കോര്‍ഡ് വരുമാന നേട്ടവുമായി മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. 81.4 ബില്ല്യണ്‍ ഡോളറാണ് ആപ്പിളിന്റെ ജൂണ്‍ പാദത്തിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 36 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആപ്പിള്‍ ഐഫോണ്‍ വില്‍പനയിലെ വര്‍ധനയാണ് വരുമാനമാര്‍ഗം കൂടാന്‍ കാരണം.

5ജി ഫോണായ ഐഫോണ്‍ 12 ആണ് ആപ്പിള്‍ ഉത്പന്നങ്ങളില്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. ഐപാഡ്, മാക്, ആപ്പിള്‍ വാച്ച്, ഹോംപോഡ് തുടങ്ങിയവയും കമ്പനിയുടെ നേട്ടത്തിന് കാരണമായിട്ടുണ്ട്. ജൂണ്‍ പാദത്തിലെ വരുമാന വര്‍ധനയില്‍ ഇന്ത്യ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ആപ്പിള്‍ സി ഇ ഒ. ടിം കുക്ക് പറഞ്ഞു. 21.7 ബില്ല്യണ്‍ ഡോളറാണ് ഈ സാമ്പത്തിക പാദത്തിലെ അറ്റാദായം.

Latest