Connect with us

Ongoing News

ശ്രീലങ്കക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം

Published

|

Last Updated

കൊളംബോ | ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് 38 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 18.3 ഓവറിൽ 126 റൺസിന് കൂടാരം കയറി. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറി നേടി. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ 46 റണ്‍സെടുത്തു. ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റെടുത്തു.

ലങ്കന്‍ ബാറ്റിംഗ് നിരയില്‍ 26 റണ്‍സെടുത്ത ഓപണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയും ചരിത് അസലങ്കയുമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്. ഫെര്‍ണാണ്ടോ 26 റണ്‍സും അസലങ്ക 26 ബോളില്‍ നിന്ന് 44 റണ്‍സുമെടുത്തു. ക്യാപ്റ്റൻ ദാസുൻ ശനക 16ഉം മിനോദ് ബാനുക പത്തും ധനഞ്ജയ ഡിസില്‍വ ഒമ്പതും റണ്‍സെടുത്തു. മറ്റുള്ളവർ കാര്യമായ പ്രതിരോധമുയർത്തിയില്ല.

ഇന്ത്യന്‍ ബോളിംഗ് നിരയില്‍ ദീപക് ചാഹര്‍ രണ്ട്  വിക്കറ്റെടുത്തു. ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവര്‍ ഓരോന്ന് വീതം വിക്കറ്റെടുത്തു.

മലയാളി താരം സഞ്ജു സാംസണ്‍ 20 ബോളില്‍ 27 റണ്‍സെടുത്തു. ഓപണര്‍ പൃഥ്വി ഷാ സംപൂജ്യനായത് നിരാശപ്പെടുത്തി. ഹര്‍ദിക് പാണ്ഡ്യ 10 റണ്‍സെടുത്തു. ഇശാന്‍ കിഷന്‍ 20ഉം ക്രുണാല്‍ പാണ്ഡ്യ മൂന്നും റണ്‍സെടുത്തു.

ലങ്കന്‍ ബോളിംഗ് നിരയില്‍ ദുഷ്മാന്ത ചമീറ, വനിന്ദു ഹസരംഗ എന്നിവര്‍ രണ്ട് വീതവും ചാമിക കരുണാരത്‌നെ ഒന്നും വിക്കറ്റെടുത്തു.