Connect with us

Techno

ആപ്പിളിനെ മറികടന്ന് ഷവോമി; ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍

Published

|

Last Updated

ന്യൂഡല്‍ഹി | ആപ്പിള്‍ ഐഫോണിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ എന്ന ഖ്യാതി നേടിയിരിക്കുകയാണ് ചൈനീസ് കമ്പനി ഷവോമി. വിപണിയില്‍ നടത്തിയ വില്‍പനയുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഷവോമി മുന്നിലെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങാണ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 19 ശതമാനമാണ് ഇവരുടെ വിപണി വിഹിതം. ഷവോമിയുടെ വിപണി വിഹിതം 17 ശതമാനമാണ്.

ഷവോമി സ്മാര്‍ട്ട് ഫോണ്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 300 ശതമാനവും, ആഫ്രിക്കയില്‍ 150 ശതമാനവും, പടിഞ്ഞാറന്‍ യൂറോപ്പില്‍ 50 ശതമാനവും വില്‍പന വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഷവോമിയുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍ എംഐ11 അള്‍ട്ര വില്‍പനയില്‍ വലിയ വര്‍ധനയാണ് ഉണ്ടാക്കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതേ രീതിയില്‍ വളര്‍ച്ചയുണ്ടായാല്‍ ഷവോമിക്ക് സാംസങിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യതയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിളിന് പുതിയ പാദത്തില്‍ 14 ശതമാനം വിപണി വിഹിതമാണുള്ളത്. ചൈനീസ് ബ്രാന്റുകളായ ഒപ്പോയും, വിവോയും 10 ശതമാനം വിപണി വിഹിതം നേടി.

---- facebook comment plugin here -----

Latest