Connect with us

Kozhikode

ഓസ്മക് വാർഷിക കൗൺസിൽ സമാപിച്ചു

Published

|

Last Updated

കാരന്തൂർ | മർകസ് ആർട്സ് കോളജ് പൂർവ വിദ്യാർഥി സംഘടനയായ ഓസ്മക്കിന്റെ വാർഷിക ജനറൽ ബോഡിയും പുതിയ വർഷത്തിലേക്കുള്ള കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു. 38 ബാച്ചുകളിൽ ആയി പ്ലസ് ടു, ഡിഗ്രി കോഴ്‌സുകളിൽ പഠിച്ചു പുറത്തിറങ്ങിയ ആയിരക്കണക്കിന് വിദ്യാർഥികളുടെ കൂട്ടായ്മയാണ് ഓസ്മക്.

കൊവിഡ് കാലത്തെ പൂർവ വിദ്യാർഥികളുടെ അതിജീവനം , ഉന്നത വിദ്യാഭ്യാസരംഗത്തും സർക്കാർ മേഖലയിലേക്കുമുള്ള ഓസ്മക് വിദ്യാർഥികളുടെ ക്രിയാത്മക മുന്നേറ്റം, ജോബ് ആൻഡ് പ്ലേസ്മെന്റ് പോർട്ടൽ എന്നീ നൂതന പദ്ധതികൾ കൗൺസിലിൽ ചർച്ചയായി.

പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി ഡോ. സയ്യിദ് സബൂർ തങ്ങൾ അവേലം, ജന. സെക്രട്ടറിയായി നാസർ പാണ്ടിക്കാട്, ഫൈനാൻസ് സെക്രട്ടറിയായി അബ്ദുസ്സലാം വള്ളിയാട്, കോഡിനേറ്റർമാരായി സലാം മണ്ണാരക്കൽ, ഇല്യാസ് സീനത്ത് എന്നിവരെ തിരഞ്ഞെടുത്തു.

13 അംഗ സെക്രട്ടറിയേറ്റും 33 അംഗങ്ങളുള്ള എക്സിക്യൂട്ടീവിനെയും 10  ഡയറക്ടറേറ്റ് മെമ്പർമാരെയും മർകസ് ജനറൽ മാനേജർ സി മുഹമ്മദ്‌ ഫൈസി പ്രഖ്യാപിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി.

മൂസ ശിഫ സ്വാഗതം പറഞ്ഞ കൗൺസിലിൽ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു. സെൻട്രൽ അലുംനൈ പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. അക്ബർ ബാദുഷാ സഖാഫി, സാദിഖ് കൽപ്പള്ളി റിട്ടേണിംഗ് ഓഫീസർമാരായി. ഇല്യാസ് സീനത് നന്ദി പറഞ്ഞു. റഷീദ് നരിക്കോട്, സിറാജ് അരീക്കൻ, അബൂബക്കർ പത്തംകുളം, തയ്യിബ് ഷിറിയ, മുഹമ്മദലി പരപ്പൻ പൊയിൽ, ഷബീർ ചെറുവാടി സംസാരിച്ചു.

Latest