Connect with us

Kerala

മുഖ്യമന്ത്രിയുടെ പ്രസ്താവന വെല്ലുവിളി; വിരട്ടാന്‍ നോക്കണ്ട: വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | മനസ്സിലാക്കി കളിച്ചാല്‍ മതിയെന്ന വ്യാപാരികളോടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. വ്യാപാരികളോടും ജനങ്ങളോടും ഉള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടേത്. ധിക്കാരം നിറഞ്ഞ ആ വെല്ലുവിളി കേരളത്തില്‍ വിലപ്പോകില്ല. മനുഷ്യര്‍ കടക്കെണിയില്‍ നില്‍ക്കുമ്പോള്‍ വിരട്ടാന്‍ നോക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വി ഡി സതീശന്‍ പറഞ്ഞു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

മനസ്സിലാക്കി കളിച്ചാല്‍ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ്. അത് കേരളത്തില്‍ വിലപ്പോകില്ല.തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മോറട്ടോറിയവുമില്ല. സഹായങ്ങളുമില്ല. മനുഷ്യന്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുന്നോ ? ഇത് കേരളമാണ്. മറക്കണ്ട

Latest