Connect with us

Malappuram

'പെട്രോള്‍ വാങ്ങാന്‍ മഷിക്കുപ്പിയുമായി ക്യൂ നില്‍ക്കുന്നു'; എസ് എസ് എഫ് പ്രതിഷേധം നാളെ

Published

|

Last Updated

മലപ്പുറം | അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനവിനെതിരെ എസ് എസ് എഫ് ജില്ലയിലെ 100 ഇന്ധന വില്‍പ്പന കേന്ദ്രങ്ങള്‍ മുമ്പില്‍ വ്യാഴാഴ്ച പ്രക്ഷോഭം സംഘടിപ്പിക്കും. “പെട്രോള്‍ വാങ്ങാന്‍ മഷിക്കുപ്പിയുമായി ക്യൂ നില്‍ക്കുന്നു” എന്ന മുദ്രാവാക്യം ഉയര്‍ത്തി കൊണ്ടാണ് പമ്പുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡിവിഷന്‍ സെക്ടര്‍ ഘടകങ്ങളിലെ തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കും.

ഇന്ധനവില അനിയന്ത്രിതമായി വര്‍ധിര്‍ക്കുന്നത് സാധാരണക്കാരുടെ ജീവിതം ഏറെ ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ വിഷയത്തില്‍ ബോധവാന്‍മാരാക്കുകയും പ്രതികരിക്കാന്‍ പ്രാപ്തരാക്കുകയുമാണ് പ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യം. ജനങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുത്തനെ കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.

ഇങ്ങനെ രാജ്യം മുന്നോട് പോയല്‍ വറുതിയിലേക്ക് എടുത്തെറിയപ്പെടലാകും അനന്തര ഫലമെന്ന ബോധ്യത്തില്‍ നിന്നാണ് എസ് എസ് എഫ് പ്രക്ഷേഭത്തിറങ്ങുന്നത്.

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈര്‍ താനൂരിലും ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരി കൊളപ്പുറത്തും ജില്ലാ ജനറല്‍ സെക്രട്ടറി പിടി ശുക്കൂര്‍ അബ്ദുല്ല എടപ്പാള്‍ ടൗണിലും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും.

Latest