Connect with us

Bahrain

ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യക്കാര്‍ക്ക് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവച്ച് ബഹ്‌റൈന്‍

Published

|

Last Updated

മനാമ | ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവച്ച് ബഹ്‌റൈന്‍. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, വിയത്‌നാം എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഈ രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിര്‍ത്തിവച്ചത്. ഇവിടങ്ങളിലെ കൊവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷം മാത്രമേ വിസ അനുവദിക്കുന്നത് പുനരാരംഭിക്കൂ.