International
മ്യാന്മറില് സൈനിക വിമാനം തകര്‍ന്ന് 12 മരണം
ബാങ്കോക്ക് | മ്യാന്മറിലെ സെന്‍ട്രല്‍ മാന്‍ഡലെ പ്രവിശ്യയിയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 12 പേര് മരിച്ചു. മരണപ്പെട്ടവരില്‍ പ്രശസ്ത ബുദ്ധമത സന്യാസിയും ഉള്‍പ്പെടും. നയ്പിഡോയില്‍ നിന്നു പ്യിന്‍ ഓ ല്വിന് എന്നറിയപ്പെടുന്ന മെയ്മ്യോയിലേക്കു പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം പ്യിന്‍ ഓ ല്വിനിലെ അനിശാഖന്‍ വിമാനത്താവളത്തില്‍ ഇറങ്ങവെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണു പ്രാഥമിക സൂചന.
പ്യിന്‍ ഓ ല്വിനില് പുതുതായി നിര്‍മിക്കുന്ന ബുദ്ധമതകേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനായാണ് ആറു സൈനികരും രണ്ടു സന്യാസികളും ആറു വിശ്വാസികളും ഉള്‍പ്പെടുന്ന സംഘം നയ്പിഡോയില്നിന്നു പുറപ്പെട്ടത്.
---- facebook comment plugin here -----