Connect with us

Kerala

കേരളം വാക്‌സിന്‍ യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങുന്നു; ഡോ. എസ് ചിത്ര പ്രോജക്ട് ഡയറക്ടര്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്‌സിന്‍ ഉല്‍പ്പാദത്തിലേക്ക് കടക്കാനും വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഡോ. എസ് ചിത്രയെ വാക്‌സിന്‍ നിര്‍മാണ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും. ഡോ. കെ പി സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്‌മെന്റ്), ഡോ. വിജയകുമാര്‍ (വാക്‌സിന്‍ വിദഗ്ദ്ധന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ എസ് ഐ ഡി സി) എന്നിവരെ അംഗങ്ങളാക്കി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനം കൊവിഡ് വാക്‌സിന്‍ നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ ഗവേഷണത്തിനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവെക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest