Connect with us

Kerala

ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന്; ചിറ്റയം ഗോപകുമാര്‍ ഇടത് സ്ഥാനാര്‍ഥി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിന് നടക്കും. സി പി ഐ അംഗവും അടൂര്‍ എം എല്‍ എയുമായ ചിറ്റയം ഗോപകുമാറിനെ മത്സരിപ്പിക്കാന്‍ ഇടത് മുന്നണിയില്‍ ധാരണയായിട്ടുണ്ട്. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള തീയതി.

സഭയില്‍ 99 പേരാണ് ഇടതു മുന്നണി അംഗങ്ങള്‍. പ്രതിപക്ഷത്തിന് 41 ഉം. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും യു ഡി എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധ്യതയുണ്ട്.

Latest