Connect with us

Kozhikode

മദ്‌റസകൾ ജൂൺ രണ്ടിന് തുറക്കും; ഫത്‌ഹേ മുബാറക് നാളെ

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മദ്‌റസകൾ റമസാൻ അവധിക്ക് ശേഷം ജൂൺ രണ്ടിന് തുറക്കും. കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് നേരിട്ട് മദ്‌റസയിലെത്താൻ സൗകര്യമില്ലാത്തതിനാൽ മദ്‌റസാ മീഡിയ യുട്യൂബ് ചാനൽ വഴിയാണ് ക്ലാസുകൾ നടക്കുക. അധ്യാപകർ ജൂൺ രണ്ടിന് മദ്‌റസയിലെത്തി കുട്ടികളുടെ പ്രമോഷൻ, പുതിയ അഡ്മിഷൻ, റെക്കോർഡ് വർക്കുകൾ പൂർത്തീകരിക്കണം. വിദ്യാർഥികൾക്ക് സുഗമമായി ഓൺലൈൻ ക്ലാസ് ലഭ്യമാകുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തണമെന്ന് വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.

പാഠപുസ്തക വിതരണം

പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം 24 മുതൽ കോഴിക്കോട്ടുള്ള ബുക്ക് ഡിപ്പോയിൽ ആരംഭിച്ചിട്ടുണ്ട്. പുസ്തകങ്ങൾ ലഭ്യമാകുന്നതിന് www.samtsaha.in വെബ്‌സൈറ്റിൽ ഓൺലൈനായി ബുക്ക് ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു.

ഫത്‌ഹേ മുബാറക് നാളെ

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മദ്‌റസകളിലെ ഈ അധ്യയന വർഷത്തെ ഫത്‌ഹേ മുബാറക് (പ്രവേശനോത്സവ്) നാളെ രാവിലെ 10ന് ഓൺലൈനായി നടക്കും. പരിപാടികൾ മദ്‌റസാ മീഡിയ യുട്യൂബ് വഴി സംപ്രേഷണം ചെയ്യും.
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ്സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി പ്രഭാഷണം നടത്തും.
അബൂഹനീഫൽ ഫൈസി തെന്നല, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി പി സൈതലവി ചെങ്ങര, സുലൈമാൻ സഖാഫി കുഞ്ഞുകുളം സംബന്ധിക്കും.