Connect with us

International

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15.58 പിന്നിട്ടു; 24 മണിക്കൂറിനിടെ 832891 പേര്‍ക്ക് രോഗം

Published

|

Last Updated

വാഷിംഗ്ടണ്‍ ഡിസി |  ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 155,811,784 ആയി ഉയര്‍ന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ചേര്‍ന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

3,254,814 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. 133,192,582 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 832,891 പേര്‍ക്കാണ് ആഗോള വ്യാപകമായി കൊവിഡ് ബാധിച്ചത്. ഇതേസമയത്ത് 14,093 പേര്‍ രോഗം ബാധിച്ച് മരിച്ചു.

18,603,693 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 110,306 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്.

Latest