Connect with us

Covid19

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; 3.86 ലക്ഷം പേര്‍ക്ക് കൂടി രോഗം, 3,498 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,498 പേര്‍ മരിച്ചിട്ടുമുണ്ട്.

ഇത് തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കവിയുന്നത്. 1.87 കോടി പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആഗോളതലത്തില്‍ അമേരിക്കയാണ് ഇന്ത്യക്ക് മുമ്പിലുള്ളത്.

വ്യാഴാഴ്ച 3.79 ലക്ഷം പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. 3,645 പേര്‍ മരിച്ചിട്ടുമുണ്ടായിരുന്നു. രാജ്യത്ത് മഹാരാഷ്ട്രയിലാണ് കൂടുതല്‍ പ്രതിദിന രോഗികള്‍. കേരളം, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

Latest