Kerala
നടന് വിനോദ് കോവൂരിന്റെ ലൈസന്‍സ് കൃത്രിമമായി ഉണ്ടാക്കി തട്ടിപ്പ്; സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട് | നടന് വിനോദ് കോവൂരിന്റെ ഡ്രൈവിംഗ് ലൈസന്‍സ് കൃത്രിമമായി ഉണ്ടാക്കി ഡ്രൈവിംഗ് സ്കൂള്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പാസ് വേഡ് ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. റോഡ് ടെസ്റ്റ് അടക്കം ഒഴിവാക്കിയാണ് ലൈസന്‍സ് പുതുക്കിയത്. ആര് ടി ഒയുടെ പരാതിയില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.
ഡ്രൈവിംഗ് സ്കൂളില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് അറിഞ്ഞത് സൈബര്‍ പോലീസ് വിളിച്ചപ്പോഴാണെന്ന് വിനോദ് കോവൂര്‍ പറഞ്ഞു.
---- facebook comment plugin here -----