Connect with us

Covid19

രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് രണ്ട് ലക്ഷത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം പതറുന്നു. ഉത്തരേന്ത്യയില്‍ സ്ഥിതി ഗുരുതരാവസ്ഥയിലേക്ക് മാറുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിദിന കൊവിഡ് കേസ് രണ്ട് ലക്ഷത്തിലേക്ക് അടുത്തതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. കൃത്യമായി പറഞ്ഞാല്‍ 24 മണിക്കൂറിനിടെ 1,84,372 കേസും 1027 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1.38 കോടിയും മരണം 172,085യുമായി ഉയര്‍ന്നു. വൈറസിനെ പിടിച്ചുനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഇന്ത്യയില്‍ കാര്യങ്ങള്‍ മാറിയേക്കാമെന്നും വാക്‌സിന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദഗ്ദര്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് തുടര്‍ച്ചയയി നാലാം ദിവസമാണ് ഒന്നര ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് മാസത്തിന് ശേഷമാണ് മരണം ആയിരം കടന്നിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നു. ഗുജറാത്തിലെ ഇലക്ട്രിക് സ്മാഷനകള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതില്‍ പലതും യന്ത്രതകരാര്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. മൈതാനങ്ങളില്‍ മൃതദേങ്ങള്‍ കൂട്ടിയിടേണ്ട അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. യു പിയില്‍ മരണ സംഖ്യ കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഉത്തരാഖണ്ഡില്‍ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന കുമ്പമേള നടക്കുകയാണ്. മാസ്‌ക് അടക്കമുള്ള ഒരു സുരക്ഷാ മാര്‍ഗവുമില്ലാതെയാണ് ജനങ്ങള്‍ കുമ്പമേളയില്‍ പങ്കെടുക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതായും റിപ്പോര്‍ട്ടും. ആദ്യഘട്ടത്തില്‍ നിന്ന് വിത്യസ്തമായി ഗ്രാമീണ മേഖലയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുള്ള മഹാരാഷ്ട്രിയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 60,212 കേസുകളും 281 മരണവും റിപ്പോര്‍ട്ട് ചെയ്തു. യു പിയില്‍ 17,963, ഡല്‍ഹിയില്‍ 13,468. ഛത്തീസ്ഗഢില്‍ 15,121 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടങ്ങളിലെല്ലാം മരണങ്ങളും ഉയര്‍ന്നുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

---- facebook comment plugin here -----

Latest