Connect with us

Kerala

പാട്ടിലാക്കാൻ ബാപ്പുക്ക

Published

|

Last Updated

കോഴിക്കോട് | പാട്ടിലൂടെ വോട്ടർമാരെ പാട്ടിലാക്കാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. ഇതിന് വിവാദവും വികസനവുമൊക്കെ ചേരുവയാകും. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ പാട്ടിന്റെ പാലാഴി തീർക്കാനുള്ള ഇമ്പമാർന്ന ഗാനങ്ങൾ അണിയറയിലൊരുങ്ങുകയാണ്.
പാട്ടുകൾക്ക് വളരെ വേഗം തന്നെ വോട്ടർമാരുടെ മനസ്സിലിടം നേടാൻ കഴിയും. അതുകൊണ്ട് തന്നെയാണ് പ്രമുഖ ഗാന രചയിതാവ് ബാപ്പു വെള്ളിപറമ്പിന് തിരഞ്ഞെടുപ്പ് സമയത്ത് ഇത്രയധികം തിരക്കുണ്ടാകുന്നതും.
കോന്നിയിലെ സുരേന്ദ്രനും പേരാമ്പ്രയിലെ ടി പി രാമകൃഷ്ണനും മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമെല്ലാം പാട്ടിന് വേണ്ടി നേരിട്ട് ഇടപെടുന്നവർ തന്നെയെന്ന് ബാപ്പുക്ക.

ഇത്തവണ നൂറ് പാട്ടെങ്കിലും എഴുതിയിട്ടുണ്ടാകും. കുറേയെണ്ണം പണിപ്പുരയിലുമാണ്. സ്ഥാനാർഥികൾക്ക് നാടൻ പാട്ടുകളോടാണ് കൂടുതൽ പ്രിയം. മാപ്പിളപ്പാട്ടുകൾ വേണമെന്ന് നിർബന്ധം പിടിക്കുന്നവരുമുണ്ട്- ബാപ്പുക്ക പറഞ്ഞു.
ഇത്തവണ കിറ്റും പെൻഷനും വികസനവും തന്നെയാണ് എൽ ഡി എഫിന്റെ പാട്ടുകളിലിടം നേടിയത്. എന്നാൽ, സ്വർണക്കടത്തും പിൻവാതിൽ നിയമനങ്ങളുമെല്ലാം യു ഡി എഫ് ആയുധമാക്കുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളിലാണ് പാട്ടുകൾക്ക് കൂടുതൽ ഇടം. പല തരം സ്ഥാനാർഥികൾക്ക് പാട്ട് കുറിക്കുന്ന ബാപ്പുക്കാക്ക് സ്വന്തം വോട്ടിന്റെ കാര്യത്തിൽ ഉറപ്പാണ് എൽ ഡി എഫ്. ബാപ്പു വാവാട്, ഫസൽ കൊടുവള്ളി എന്നിവർ ഇത്തവണയും ഈ മേഖലയിൽ സജീവമാണ്.

Latest