Connect with us

Covid19

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 400ലേറെ പേര്‍ക്ക് കൊവിഡ്; മുന്നറിയിപ്പുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 409 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. രണ്ട് മാസത്തിനിടെയുള്ള ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതിനെ തുടര്‍ന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

നേരത്തേ ജനുവരി എട്ടിനാണ് ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 400 പിന്നിട്ടത്. അന്ന് 444 പേര്‍ക്കായിരുന്നു കൊവിഡ്. മൂന്ന് പേര്‍ കൂടി മരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ 642,439 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10,934 പേര്‍ മരിച്ചു. കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതാണ് രോഗം പെട്ടെന്ന് വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.