Connect with us

National

സീറ്റുവിഭജനത്തില്‍ അതൃപ്തി; തമിഴ്‌നാട്ടില്‍ വിജയകാന്തിന്റെ പാര്‍ട്ടി ബി ജെ പി സഖ്യം വിട്ടു

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ എ ഐ എ ഡി എം കെ- ബി ജെ പി സഖ്യത്തിന് വന്‍ തിരിച്ചടിയായി നടന്‍ വിജയകാന്തിന്റെ ഡി എം ഡി കെയുടെ പുറത്തുപോകല്‍. മൂന്ന് പ്രാവശ്യം ചര്‍ച്ച നടത്തിയെങ്കിലും തങ്ങള്‍ ആവശ്യപ്പെട്ട സീറ്റുകള്‍ എ ഐ എ ഡി എം കെ നല്‍കിയില്ലെന്ന് ഡി എം ഡി കെ അറിയിച്ചു. വോട്ടെടുപ്പിന് ഏതാനും ആഴ്ചകള്‍ ബാക്കിനില്‍ക്കെയാണ് ഈ തിരിച്ചടി.

ശക്തയായ നേതാവ് ജയലളിതയുടെ മരണത്തിന് ശേഷം ഭരണകക്ഷിയായ എ ഐ എ ഡി എം കെ ആദ്യമായി നേരിടുന്ന നിയമസഭാ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ഡി എം കെ സഖ്യം തൂത്തുവാരിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പിലും അതാവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സഖ്യം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എ ഐ എ ഡി എം കെ- ബി ജെ പി സഖ്യത്തിന് 39ല്‍ 38 സീറ്റും നഷ്ടപ്പെട്ടിരുന്നു. 234 സീറ്റുകളില്‍ സഖ്യകക്ഷിയായ ബി ജെ പിക്ക് വെറും 20 സീറ്റുകളാണ് എ ഐ എ ഡി എം കെ അനുവദിച്ചത്. മറ്റൊരു സഖ്യകക്ഷിയായ പി എം കെക്ക് 23 സീറ്റുകള്‍ നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest