Connect with us

Kerala

ഇത്തവണ മത്സരത്തിനില്ലെന്ന് ഇ പി ജയരാജന്‍; മട്ടന്നൂരില്‍ കെ കെ ശൈലജ മത്സരിച്ചേക്കും

Published

|

Last Updated

കണ്ണൂര്‍ | ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇപി ജയരാജന്‍. തീരുമാനം അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. അതേ സമയം മന്ത്രി കെ കെ ശൈലജ വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന. കെകെ ശൈലജയുടെ മണ്ഡലമായ കൂത്തുപറമ്പ് എല്‍ജെഡിക്ക് നല്‍കും.

മട്ടന്നൂരില്‍ നിന്നാകും ശൈലജ ഇത്തവണ മത്സരിക്കുക. ഇരിക്കൂര്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെയും പയ്യന്നൂരില്‍ ടി ഐ മധുസൂദനന്റെയും പേരുകള്‍ പരിഗണനയിലുണ്ട്്. തലശേരിയില്‍ എ എന്‍ ഷംസീര്‍ വീണ്ടും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Latest