Connect with us

National

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒഡീഷയില്‍ ഒരാഴ്ച ക്വാറന്റീന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയും കര്‍ണാടകയും അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പിറകെ ഒഡീഷയും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. കേരളത്തില്‍ നിന്ന് വരുന്നവര്‍ ഒഡീഷയില്‍ ഒരാഴ്ച ക്വാറന്‍ന്റൈനിലിരിക്കണമെന്നാണ് നിര്‍ദേശം.

ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രതിദിന കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ തീരുമാനമായത്.