Connect with us

National

റെയില്‍വേ സ്റ്റേഷനില്‍ ബോംബാക്രമണം; പശ്ചിമ ബംഗാള്‍ തൊഴില്‍ മന്ത്രി സക്കീര്‍ ഹുസൈന് പരുക്ക്

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ മന്ത്രിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ബോംബാക്രമണം. തൊഴില്‍ മന്ത്രി സക്കീര്‍ ഹുസൈന് നേരെയാണ് മുര്‍ഷിദാബാദ് ജില്ലയിലെ നിംതിത റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയോടൊപ്പമുണ്ടായിരുന്നു ജംഗിപുര്‍ എം എല്‍ എക്കും മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി പത്തോടെ കൊല്‍ക്കത്തയിലേക്ക് ട്രെയിന്‍ കയറാനായി രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കാത്തുനില്‍ക്കുമ്പോഴാണ് ഹുസൈനു നേരെ ആക്രമണമുണ്ടായത്.

Latest