Connect with us

Kerala

തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരിയെ വടകരയില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു

Published

|

Last Updated

കോഴിക്കോട്  |  നാദാപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരിയെ അക്രമികള്‍ മോചിപ്പിച്ചു. അഹമ്മദിനെ കാറില്‍ വടകരക്കടുത്ത് എത്തിച്ച് ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. ഇദ്ദേഹത്തെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി. തുണേരി മുടവന്തേരിയില്‍ നിന്നാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. കേസില്‍ ചോദ്യം ചെയ്യാനായി നാദാപുരം ,കണ്ണൂര്‍ സ്വദേശികളായ നാല് പേരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിന് പിറകെയാണ് അഹമ്മദിനെ മോചിപ്പിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചുമണിയോടെ മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകും വഴിയാണ് അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്്.

ഇതിന് പിറകെ അഹമ്മദിന്റെ സഹോദരന് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം വന്നിരുന്നു. തുടര്‍ന്നാണ് പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചത്. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ സമിതിയും രൂപീകരിച്ചിരുന്നു.

Latest