Connect with us

Kerala

പസഫിക് സമുദ്രത്തില്‍ ഭൂകമ്പം; ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

Published

|

Last Updated

സിഡ്‌നി | ദക്ഷിണ പസഫിക്ക് സമുദ്രത്തില്‍ കനത്ത ഭകമ്പമുണ്ടായതിന് പിറകെ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പിന്‍വലിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാന ഭൂപ്രദേശത്തിന് 550 കിലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന ലോര്‍ഡ് ഹൗവേ ദ്വീപിലേക്ക് മൂന്നടി വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും സുനാമിക്കും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

സുനാമി തിരമാലകള്‍ ലോര്‍ഡ് ഹൗവേ ദ്വീപിലെ തീരങ്ങളെ തൊടാതെ കടന്നുപോയെന്ന് ബ്യൂറോ ഓഫ് മെറ്റിറോളജി, ഓസ്‌ട്രേലിയ അറിയിച്ചു. എന്നാല്‍ അസാധാരണമായ ചെറുതിരമാലകള്‍ തുടര്‍ന്നേക്കും. പക്ഷേ സുനാമി മുന്നറിയിപ്പ് പിന്‍വലിക്കുകയാണെന്നും ബ്യൂറോ ഓഫ് മെറ്റിറോളജി അറിയിച്ചു.

പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ ന്യൂ കാലിഡോണിയയിലെ ടാഡീനിന് കിഴക്ക് 417 കിലോമീറ്റര്‍ കിഴക്ക് മാറി 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഓസ്‌ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനും പുറമെ ന്യൂ കാലിഡോണിയ, ഫിജി എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.