Gulf
സഊദിക്ക് നേരെ വീണ്ടും ഹൂത്തി ഡ്രോൺ ആക്രമണം
റിയാദ് | റിയാദ് ലക്ഷ്യമാക്കി ഹൂത്തികൾ തൊടുത്തുവിട്ട ഡ്രോൺ സഊദി സുരക്ഷ സേന നിർവീര്യമാക്കി. അയൽരാജ്യമായ യമനിലെ ഹൂത്തി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നും ആക്രമണ ശ്രമത്തെ തകർക്കാൻ കഴിഞ്ഞതായും സഖ്യ സേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
ആക്രമണത്തിൽ ആർക്കും പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും
ആക്രമണത്തിന് ഇറാൻ ഹൂത്തികൾക്ക് ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നത്.
കഴിഞ്ഞ വർഷവും റിയാദിന് നേരെ ഹൂത്തികൾ ആക്രമണ ശ്രമം നടത്തിയെങ്കിലും സഖ്യ സേന നിർവീര്യമാക്കിയിരുന്നു.
---- facebook comment plugin here -----