Connect with us

Gulf

ദാക്കർ റാലിയിൽ പരുക്കേറ്റ ഫ്രഞ്ച് റൈഡർ പിയറി ചെർപിൻ മരിച്ചു

Published

|

Last Updated

റിയാദ് | ദാക്കർ റാലിക്കിടെ  പരുക്കേറ്റ  ഫ്രഞ്ച് റൈഡർ പിയറി ചെർപിൻ മരിച്ചു. 52 വയസ്സായിരുന്നു. ജനുവരി 10ന് ഹാഇലിൽ നിന്ന് സകാക്കയിലേക്കുള്ള ഏഴാം ഘട്ട മത്സരത്തിൽ ബൈക്കിൽ നിന്നും വീണ് പരുക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ  ഹെലികോപ്റ്ററിൽ സകാക്കയിലെ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിലെ ഇൻഡ്യൂസ്ഡ് കോമയിയിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന്റെ നിലയിൽ മാറ്റമില്ലാത്തതിനെ തുടർന്ന് സകാക്കയിൽ നിന്നും  ജിദ്ദയിലെ  ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച മെഡിക്കൽ വിമാനത്തിൽ ജിദ്ദയിൽ നിന്ന് ഫ്രാൻസിലെ ലില്ലിലേക്കുള്ള യാത്രക്കിടയാണ് മരണം സംഭവിച്ചത്. പിയറി ചെർപിയുടെ  നാലാമത്തെ ഡാകർ റാലിയിലായിരുന്നു അപകടം.

2009 ൽ അമേരിക്കൻ  ദാക്കറിലായിരുന്നു ആദ്യ മത്സരം. 2012 ൽ അതേ വിഭാഗത്തിൽ തിരിച്ചെത്തുകയും രണ്ട് തവണയും ദാക്കറിൽ  ഓട്ടം പൂർത്തിയാക്കുകയും 2015 ലെ മൂന്നാം മത്സരത്തിൽ തിരിച്ചെത്തിയെങ്കിലും എഞ്ചിൻ തകരാറിനെത്തുടർന്ന് മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു.