Connect with us

Kerala

പണം വാഗ്ദാനം ചെയ്ത് പതിനാറുകാരിയുടെ നഗ്നഫോട്ടോ കൈക്കലാക്കിയ കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

Published

|

Last Updated

മഞ്ചേരി | പണം വാഗ്ദാനം ചെയ്ത് പതിനാറുകാരിയുടെ നഗ്ന ഫോട്ടോ അയച്ചുതരാന്‍ ആവശ്യപ്പെട്ട് വഞ്ചിച്ച കേസില്‍ റിമാന്‍ഡിലായ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പൊന്നാനി ടി ബി ഹോസ്പിറ്റലിനു സമീപം മാറാപ്പിന്റെ വീട്ടില്‍ ജാബിറിന്റെ (20) ജാമ്യാപേക്ഷയാണ് തള്ളിയത്. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയുടെതാണ് നടപടി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം സ്ഥാപിക്കുകയും നഗ്‌നഫോട്ടോ അയച്ചുതന്നാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നുമാണ് കേസ്. വിദേശ കമ്പനിയുടെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതി പണം വാഗ്ദാനം ചെയ്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ കൈവശപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ പ്രതി മലപ്പുറം-കുറ്റിപ്പുറം റൂട്ടിലെ ബസില്‍ കയറ്റിയ ശേഷം മാനഹാനിക്കിടയാക്കുന്ന രീതിയില്‍ പെരുമാറിയെന്നും പരാതിയുണ്ട്. പെണ്‍കുട്ടിയില്‍ നിന്നും പ്രതി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.