Connect with us

Covid19

അതിവേഗ കൊവിഡ്: സഊദിക്ക് പിന്നാലെ ഇറ്റലിയും വ്യോമഗതാഗതം നിര്‍ത്തി

Published

|

Last Updated

റോം | ജനതികമാറ്റം സംഭവിച്ച ഏറെ അപകടകാരിയായ പുതിയ കൊവിഡ് വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറ്റലിയിലും വ്യോമഗതാഗതം നിര്‍ത്തി. ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ് കണ്ടെത്തിയ ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയിലെത്തിയയാള്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. നേരത്തെ സഊദിയും അന്താരാഷ്ട്ര ഗതാഗത സര്‍വ്വീകുള്‍ നിര്‍ത്തിവെച്ചിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ വ്യോമഗതാഗത്തിന് നിയന്ത്രണം ഏര്‍പ്പെുത്താന്‍ പോകുകയാണ്. ജര്‍മനിയും കാനഡയും ഇതിനകം യു കെയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിയതായി അറിയിച്ചിട്ടുണ്ട്.

നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലും പുതിയ കൊവിഡ് വൈറസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. തെക്കു-പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് പുതിയ കൊറോണ വൈറസ് കൂടുതലായി കാണപ്പെടുന്നത്.