Connect with us

Kerala

കാരാട്ട് ഫൈസലിന് വിജയം; ഒരു വോട്ടു പോലും ലഭിക്കാതെ എല്‍ ഡി എഫ്

Published

|

Last Updated

കോഴിക്കോട് | സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവാദ മേഖലയായി മാറിയ കൊടുവള്ളിയിലെ ചുണ്ടപ്പുറം ര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസലിന് വിജയം. സ്വര്‍ണക്കടത്തു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിധേയനായ വ്യക്തിയാണ് കാരാട്ട് ഫൈസല്‍. വാര്‍ഡില്‍ എല്‍ ഡി എഫിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്നതും ഫൈസലിന്റെ അപരന് ഏഴ് വോട്ട് കിട്ടിയെന്നതും പ്രത്യേകതയായി. എല്‍ ഡി എഫ് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചത്.

ആദ്യം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഫൈസലിനെ ഒഴിവാക്കുകയായിരുന്നു. ഫൈസലിനെ പിന്തിരിപ്പിക്കാന്‍ ഇടതു മുന്നണി നേതാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും ഫൈസല്‍ വഴങ്ങിയില്ല. പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ഫൈസലെത്തി പത്രിക സമര്‍പ്പിച്ചത്. ഐ എന്‍ എല്‍ നേതാവും കൊടുവള്ളി സഹകരണ ബേങ്ക് പ്രസിഡന്റുമായ ഒ പി റഷീദാണ് ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായത്.

Latest