Connect with us

Kerala

കൊല്ലത്ത് സി പി എമ്മുകാരനെ ആര്‍ എസ് എസുകാര്‍ കുത്തിക്കൊന്നു

Published

|

Last Updated

കൊല്ലം | കൊല്ലം മണ്‍റോതുരുത്തില്‍ സി പി എം പ്രവര്‍ത്തകനെ ആര്‍ എസ് എസുകാര്‍ കുത്തിക്കൊന്നു. മണ്‍റോതുരുത്ത് സ്വദേശി മണിലാലാണ് കൊല്ലപ്പെട്ടത്. മണ്‍റോതുരുത്തിലെ ഹോംസ്‌റ്റേ ഉടമയാണ് ഇദ്ദേഹം.

എല്‍ ഡി എഫ് ബൂത്ത് ഓഫീസിലിരുന്ന മണിലാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയിലായി. മുമ്പ് ആര്‍ എസ് എസില്‍ പ്രവര്‍ത്തിച്ചിരുന്ന മണിലാല്‍ ഈയടുത്താണ് സി പി എമ്മില്‍ ചേര്‍ന്നത്.

പട്ടംതുരുത്ത് സ്വദേശി അശോകന്‍ എന്നയാളാണ് പിടിയാലയവരില്‍ ഒരാള്‍. ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ചയാളാണ് അശോകന്‍. ഇരുവര്‍ക്കും മുന്‍വൈരാഗ്യമുണ്ടായിരുന്നില്ല. പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Latest