Connect with us

Kerala

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രണയ വിവാഹിതര്‍ക്കെതിരെ ആക്രമണം

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം ചെയ്തവര്‍ക്കെതിരെ എട്ടംഗ സംഘത്തിന്റെ ആക്രമണം. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞാണ് വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ കബീര്‍, മന്‍സൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ടാണ് സംഭവം. മുഹമ്മദ് സ്വാലിഹ് എന്ന കൊയിലാണ്ടി സ്വദേശിയായ യുവാവിനും പെണ്‍കുട്ടിക്കുമെതിരെയാണ് ആക്രമണം നടന്നത്. ഇവരുടെ വിവാഹത്തെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. ഇതോടെ രജിസ്റ്റര്‍ വിവാഹം ചെയ്തു. ഇതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. പരാതി നല്‍കിയിട്ടും പോലീസ് അക്രമികള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്.

Latest