Connect with us

Kerala

സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്‌നയുടെ മൊഴി

Published

|

Last Updated

കൊച്ചി | നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിയില്ലായിരുന്നെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. താനും സരിത്തുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ സംബന്ധിച്ചും ശിവശങ്കറിന് അറിയില്ലായിരുന്നെന്ന് സ്വപന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച സ്വപ്‌നയുടെ മൊഴിയുടെ പൂര്‍ണരൂപം മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

ജൂലൈ 27 നും 31 നും സ്വപ്നാ സുരേഷ് നല്‍കിയ മൊഴികളിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. സ്വപ്നാ സുരേഷ് പിടിയിലായതിന് ശേഷം രണ്ടുതവണയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. ജൂലൈ 31 ന് 33 പേജുള്ള രഹസ്യമൊഴിയായിരുന്നു സ്വപ്നാ സുരേഷ് നല്‍കിയത്. ഈ മൊഴിയാണ് സീല്‍ഡ് കവറിലാക്കി കോടതിയില്‍ നല്‍കിയിരുന്നത്.

 

 

Latest