Connect with us

Kerala

വിജിലന്‍സ് നടത്തിയത് അവരുടേതായ പരിശോധന; രമണ്‍ ശ്രീവാസ്തവക്ക് പങ്കില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  കെഎസ്എഫ്ഇയുടെ വിവിധ ശാഖകളില്‍ വിജിലന്‍സ് വിജിലന്‍സ് നടത്തിയത് അവരുടേതായ പരിശോധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് മുമ്പും നിരവധി തവണം പരിശോധന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിശോധനയില്‍ ക്രമക്കേടുണ്ടെങ്കില്‍ വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.

അന്വേഷണത്തിന് വേണ്ടത് വിജിലന്‍സ് ഡയറക്ടറുടെ അനുമതി ആവശ്യമാണ്. ഇവിടെ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയിരുന്നു. നവംബര്‍ പത്തിനാണ് അനുമതി നല്‍കിയത്. വിജിലന്‍സ് നടത്തിയത് റെയ്ഡല്ല. പരിശോധനയാണ്. ഇതിന് മുന്‍പ് 2019 ല്‍ കെഎസ്എഫ്ഇയില്‍ വിജിലന്‍സ് പരിശോധന നടന്നിരുന്നു. പതിനെട്ട് തവണയാണ് അന്ന് പരിശോധിച്ചത്. കെഎസ്എഫ്ഇയില്‍ പോരായ്മ കണ്ടെത്തിയത് വിജിലന്‍സാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്എഫ്ഇയിലെ പരിശോധനയില്‍ രമണ്‍ ശ്രീവാസ്തവക്ക് പങ്കില്ല. പരിശോധന നടത്താന്‍ രമണ്‍ ശ്രീവാസ്തവക്ക് ആരും നിര്‍ദേശം നല്‍കിയിട്ടില്ല. മാധ്യമങ്ങള്‍ നുണകള്‍ പടച്ചുവിടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Latest