Connect with us

International

അഫ്ഗാനിസ്ഥാനില്‍ വ്യാപക റോക്കറ്റാക്രമണം; മൂന്നു മരണം, നിരവധി പേര്‍ക്ക് പരുക്ക്

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാനിലുണ്ടായ വ്യാപക റോക്കറ്റാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ കാബൂളിലെ പതിനാലോളം ഭാഗങ്ങളിലാണ് ആക്രമണം . ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ച ഖത്വറില്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

Latest