Connect with us

Kerala

വസ്തുതകള്‍ മറക്കാന്‍ തോമസ് ഐസക് ഉണ്ടയില്ലാ വെടിവെക്കുന്നു: ചെന്നിത്തല

Published

|

Last Updated

കണ്ണൂര്‍ | മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ മറച്ചുപിടിക്കാന്‍ ധനമന്ത്രി തോമസ് ഐസക് ഉണ്ടയില്ലാ വെടിപൊട്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. അത് സി എ ജി കണ്ടെത്തുമെന്ന് പേടിച്ചിട്ടാണ് മുന്‍കൂട്ടിയുള്ള ഐസകിന്റെ വാര്‍ത്താസമ്മേളനം. കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

സി എ ജിയുടെ കരട് റിപ്പോര്‍ട്ട് മന്ത്രി പുറത്തുവിട്ടത് നിയമപരമായും ഭരണഘടനാപരമായും തെറ്റാണ്.നിയമസഭയുടെ മേശപ്പുറത്താണ് സി എ ജിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വെക്കേണ്ടത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ അഴിമതി പൊതുജനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. അതിന്റെ തിരിച്ചടി ഒഴിവാക്കാനാണ് ശ്രദ്ധതിരിച്ചുവിടുന്നത്. കേരളത്തിലെ സര്‍ക്കാറിന്റെ അഴിമതികള്‍ കണ്ടെത്താന്‍ ആരും മുന്നോട്ടുവരരുതെന്നാണ് ഇവരുടെ നിലപാട്. സി എ ജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മുന്‍സര്‍ക്കാറുകള്‍ക്കെതിരേ സമരം നടത്തിയവരാണ് ഇപ്പോള്‍ സി എ ജിക്കെതിരേ രംഗത്തുവന്നിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

Latest