National
കൊല്‍ക്കത്തയിലെ തോപ്സിയയില് തീപ്പിടിത്തം; 60 കുടിലുകള്‍ കത്തിനശിച്ചു
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയിലെ തോപ്സിയ പ്രദേശത്ത് ഇന്ന് ഉച്ചക്കു ശേഷമുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ അറുപതോളം കുടിലുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ആറ് അഗ്നിശമന വാഹനങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.
തീപ്പിടിത്തത്തില്‍ ആളപായമോ പരുക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രി മമത ബാനര്‍ജി സ്ഥലം സന്ദര്‍ശിച്ചു.
---- facebook comment plugin here -----