Connect with us

Kerala

മാവോയിസ്റ്റുകള്‍ മരിച്ചു വീഴേണ്ടവരാണെന്ന കാഴ്ചപ്പാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | വയനാട്ടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുകന്‍ പോലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മാവോയിസ്റ്റുകള്‍ മരിച്ച് വീഴേണ്ടവരാണെന്ന കാഴ്ചപ്പാട് സര്‍ക്കാരിനില്ല. മാവോയിസ്റ്റ് സംഘത്തിന്റെ ഭാഗത്ത് നിന്നാണ് ആദ്യം ആക്രമണം ഉണ്ടായത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വടക്കന്‍ കേരളത്തില്‍ ജാഗ്രത ഏര്‍പ്പെടുത്തിയിരുന്നു.
ഇതിന്റെ ഭാഗമായി മുന്‍കരുതല്‍ സ്വീകരിച്ചിരുന്നതിനാല്‍ പോലീസിന്റെ ഭാഗത്ത് ആള്‍നാശം ഉണ്ടായില്ല.

സായുധരായ അഞ്ചു പേരടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയത്. സ്വയംരക്ഷാര്‍ഥം വെടിവെക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest