Kerala
ഫ്രാങ്കോ മുളയ്ക്കലിന്റെ പുനപ്പരിശോധനാ ഹരജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി | കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയതിനെതിരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ പുനപ്പരിശോധനാ ഹരജിയും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബഞ്ചാണ് ഹരജി തള്ളിയത്.
മുന്‍ ഉത്തരവില്‍ പിഴവില്ലെന്ന് ബഞ്ച് വ്യക്തമാക്കി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു.
---- facebook comment plugin here -----