Connect with us

Ongoing News

FACTCHECK: കപില്‍ ദേവ് മരിച്ചെന്ന് വ്യാജപ്രചാരണം

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. കഴിഞ്ഞ മാസം അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വ്യാജ പ്രചാരണം അരങ്ങുതകര്‍ക്കുന്നത്.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഒക്ടോബര്‍ 23നാണ് 61കാരനായ കപിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ആയി. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.

ഒക്ടോബര്‍ 29ന് താന്‍ സുഖമായിരിക്കുന്നതായി അറിയിച്ച് ഒരു വീഡിയോ അദ്ദേഹം പുറത്തുവിട്ടിരുന്നു. നവംബര്‍ രണ്ടിന് ഐ പി എല്‍ മത്സരത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു വാര്‍ത്താ ചാനലിലും വന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ അദ്ദേഹം മരിച്ചതായി വ്യാജം പ്രചരിപ്പിക്കുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഹിന്ദിയിലാണ് പ്രചാരണം. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്ററും ഇറങ്ങിയിട്ടുണ്ട്.

Latest