National
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 17കാരിയെ കഴുത്തറുത്ത് കൊന്നു
വിശാഖപട്ടണം | ആന്ധ്രാപ്രദേശില്‍ 17കാരിയെ നഗരമധ്യത്തില്‍ യുവാവ് കഴുത്തറുത്ത് കൊന്നു. വിശാഖപട്ടണത്തെ സായിബാബ ക്ഷേത്രത്തിന് സമീപം ഗജുവാക്ക സുന്ദരയ്യ കോളനിയിലെ വരലക്ഷ്മി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാല്‍ അനില്‍ എന്ന യുവാവാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കോളനിയ്ക്കടുത്ത് നില്‍ക്കുകയായിരുന്ന വരലക്ഷ്മിയുമായി അനില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കഴുത്തറുക്കുകയുമായി. ചോര വാര്‍ന്ന പെണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് കേസെടുത്തു.
---- facebook comment plugin here -----