Connect with us

Eranakulam

എറണാകുളം സ്വദേശി ദമാമിൽ നിര്യാതനായി

Published

|

Last Updated

ദമാം | എറണാകുളം പല്ലാരിമംഗലം സ്വദേശി ഹൃദയാഘാതം വന്ന് ദമാമിൽ നിര്യാതനായി. പല്ലാരിമംഗലം പെരുമ്പൻചാലിൽ അബ്ദുൽകരീം- ആമിന ദമ്പതികളുടെ  മകൻ ശഫീഖ് (34 ) ആണ് മരിച്ചത്. കഴിഞ്ഞ 10 വർഷമായി ടാക്സി ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ സുഹൃത്തുക്കൾ എത്തിച്ചെങ്കിലും മരണപ്പെടുകയിരുന്നു. ആശുപത്രിയിലേക്കുള്ള വഴി വീണ്ടും ഹൃദയാഘാതം വന്നു.

ഭാര്യ: കോതമംഗലം കാലാമ്പൂർ സ്വദേശിനി ശഫീന.  അഞ്ച് വയസ്സുകാരൻ മുഹമ്മദ് നിഹാൽ, ഒരു വയസ്സുകാരൻ മുഹമ്മദ് നഹാൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ : ശരീഫ്, ശറീന. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.