Connect with us

Covid19

കൊവിഡ്; സഊദിയില്‍ 18 മരണം, 445 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ ബുധനാഴ്ച കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 18 പേര്‍ മരിക്കുകയും 445 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. പുതുതായി 405 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്- 92. മക്ക- 44, റിയാദ്- 34, ഖമീസ് മുശൈത്ത്- 18, അല്‍-മുബറസ്- 14, ദഹ്‌റാന്‍- 14, ദമാം- 13, അല്‍-ഹുഫൂഫ്- 12, അല്‍ അയ്‌സ്- 9, നജ്‌റാന്‍- 9, ഹാഇല്‍- 8, വാദി അല്‍ – ദവാസിര്‍- 8, ബല്ലസ്മര്‍- 7, ജിദ്ദ- 7 എന്നീ പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചു.

ആകെ റിപ്പോര്‍ട്ട് ചെയ്ത 3,43,375 കേസുകളില്‍ 3,29,715 പേര്‍ക്ക് രോഗം ഭേദമായതോടെ രാജ്യത്തെ കൊവിഡ് മുക്തരുടെ നിരക്ക് 96.1 ശതമാനമായി ഉയര്‍ന്നു. ആകെ മരണം 5,235 ആണ്. 1.5 ശതമാനമാണ് മരണ നിരക്ക്. 8,423 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 804 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Latest