Connect with us

Kerala

സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന്; ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചര്‍ച്ചയാകും

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും മറ്റും വിലയിരുത്തുന്നതിനായി സി പി ഐ സംസഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് എംഎന്‍ സ്മാരകത്തില്‍ ചേരും. എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി പരസ്യ നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ ഇതിനെ എതിര്‍ത്തിരുന്ന സി പി ഐ നിലപാട് മാറ്റിയിരുന്നു. ജോസ് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ജോസ് കെ മാണിയുടെ പ്രഖ്യാപനത്തിന് ശേഷം ചേരുന്ന ആദ്യ സി പി ഐ എക്‌സിക്യൂട്ടീവില്‍ ഇത് പ്രധാന ചര്‍ച്ചയാകും.

ജോസ് കെ മാണിയുടെ പാര്‍ട്ടിയോട് എതിര്‍പ്പുള്ള ഏറെ പേര്‍ ഇപ്പോഴും സി പി ഐ നേതൃത്വത്തിലുണ്ട്. എന്നാല്‍ സി പി എം ജോസ് കെ മാണിക്കൊപ്പം ഉറച്ച് നില്‍ക്കുന്നതിനാല്‍ എതിര്‍ത്തൊരു തീരുമാനം സി പി ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാണ്.

നാളെ എല്‍ ഡി എഫ് യോഗം ചേരാനിരിക്കെ ഇതിന്റെ മുമ്പ് പാര്‍ട്ടിയുടെ സീറ്റുകളുടെ കാര്യത്തിലടക്കം ഒരു ധാരണയുണ്ടാക്കുക കൂടി സി പി ഐ യോഗത്തിന്റെ ലക്ഷ്യമാണ്. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനല്‍കുന്നതിനെ കോട്ടയം ജില്ലാ കൗണ്‍സില്‍ എതിര്‍ക്കുന്നതും സംസ്ഥാന നേതൃത്വം ഗൗരവത്തോടെ കാണുന്നു.

 

Latest