Connect with us

Covid19

പത്തനംതിട്ടയില്‍ രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ വര്‍ധന

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഇന്ന് കൊവിഡ് 19 സ്ഥീരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ രോഗമുക്തരാവുന്നവര്‍. 203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 375 പേര്‍ രോഗമുക്തരായി.

ജില്ലയില്‍ ഇതുവരെ 12328 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 9452 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 2803 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2646 പേര്‍ ജില്ലയിലും 157 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതടക്കം 21535 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 3077 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1785 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ്19 മൂലമുളള മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.58 ശതമാനമാണ്.

Latest