Connect with us

Saudi Arabia

കൊവിഡ് 19 : ഉംറ കഴിഞ്ഞ ആദ്യ സംഘത്തിലെ തീര്‍ത്ഥാടകര്‍ സുരക്ഷിതര്‍

Published

|

Last Updated

മക്ക  |   കൊവിഡ്് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏഴ് മാസമായി നിര്‍ത്തിവെച്ചിരുന്ന ഉംറ തീര്‍ത്ഥാടനം
ഞായറാഴ്ച പുനഃരാരംഭിച്ചതോടെ ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് മടങ്ങിയവര്‍ എല്ലാവരും ആരോഗ്യ സുരക്ഷിതരാണെന്നും രോഗ ബാധയുടെ ലക്ഷണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു

ഹറമിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷക്കാണ് പ്രഥമ പരിഗണ നല്‍കിയിരിക്കുന്നത്. രോഗബാധിതരല്ലെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അനുയോജ്യമായ സമയം തിരഞ്ഞെടുക്കാനും ഇഅ്തമര്‍നാ ആപ്പില്‍ സൗകര്യമുണ്ട് .തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇഅ്തമര്‍നാ മൊബൈല്‍ അപ്പ് വഴി ഉംറയുടെ അനുമതി പത്രം ലഭിക്കുക. അപേക്ഷകര്‍ കൊവിഡ് മുക്തരാണെന്ന് ഉറപ്പുവരുത്താന്‍ ഇത് സഹായിക്കുമെന്നും ആന്‍ഡ്രോയ്ഡ്,ഐഫോണ്‍ എന്നിവയില്‍ ” ഇഅ്തമര്‍നാ ആപ്പ് ” ലഭ്യമാണെന്നും ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ പറഞ്ഞു.

Latest