Connect with us

Kerala

പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക്

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക്. ജില്ലയില്‍ ഇതുവരെ ആകെ 8948 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണം 6613 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2275 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2182 പേര്‍ ജില്ലയിലും, 93 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. കൊവിഡ്19 ബാധിതരായ 1258 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. 2283 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ആകെ 20718 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ ഇന്നലെ 25 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്ത് നിന്ന് വന്നതും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 9 പേരുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ 3717 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2067 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നലത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.7 ശതമാനമാണ്. ഇതിനിടയില്‍ ഇന്ന് ജില്ലയില്‍ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം കൂടി സ്ഥീരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ്19 മൂലമുളള മരണനിരക്ക് 0.64 ശതമാനമായി.

Latest